അബുദാബി: യുഎഇയിൽ കൊവിഡ് രോഗികളുടെ എണ്ണം വീണ്ടും ആയിരത്തിൽ താഴെയെത്തി. ഇന്ന് 930 പേർക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി (New covid infections) ആരോഗ്യ – പ്രതിരോധ മന്ത്രാലയം (Ministry of Health and Prevention) അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ചികിത്സയിലായിരുന്ന 2,689 പേരാണ് രോഗമുക്തരായത് (Covid recoveries). രാജ്യത്ത് കൊവിഡ് ബാധിച്ച് ഒരു മരണം കൂടി (covid deaths) റിപ്പോർട്ട് ചെയ്യപ്പെട്ടു.
കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 3,70,617 കൊവിഡ് പരിശോധനകളിൽ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകൾ പ്രകാരം ആകെ 8,70,358 പേർക്ക് യുഎഇയിൽ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരിൽ 8,06,286 പേർ ഇതിനോടകം തന്നെ രോഗമുക്തരായി. 2,288 പേരാണ് രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. നിലവിൽ രാജ്യത്ത് 61,784 കൊവിഡ് രോഗികളാണ് ചികിത്സയിലുള്ളത്.
#UAE announces 930 new #COVID19 cases, 2,689 recoveries and 1 death in last 24 hours #WamNews pic.twitter.com/vTDyKxduTM
— WAM English (@WAMNEWS_ENG) February 15, 2022