ന്യൂഡൽഹി: തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികൾക്ക് ഇളവുകൾ നൽകി തെരഞ്ഞെടുപ്പ് കമ്മിഷൻ. രാവിലെ ആറ് മണി മുതൽ രാത്രി പത്ത് മണി വരെ തെരഞ്ഞെടുപ്പ് പ്രചാരണം നടത്താം. പദയാത്രകൾ ഉപാധികളോടെ നടത്താനും അനുമതി നൽകുന്നുണ്ട്. രാവിലെ എട്ട് മണി മുതൽ വൈകുന്നേരം എട്ട്മണി വരെ നടത്താനായിരുന്നു അനുമതി ഉണ്ടായിരുന്നത്.
തുറന്ന പ്രദേശങ്ങളില്‍ ആളുകളെ പങ്കെടുപ്പിക്കുന്നതിനും ഇളവുണ്ട്. നേരത്തെ രാവിലെ എട്ട് മുതൽ രാത്രി എട്ട് വരെയായിരുന്നു പ്രചാരണ സമയം. ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, ഗോവ, പഞ്ചാബ്, മണിപ്പൂർ എന്നിവിടങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലടക്കം രാജ്യത്ത് കോവിഡ് കേസുകൾ കുറയുന്ന സാഹചര്യം മുൻനിർത്തിയാണ് കമ്മീഷൻ ഇളവുകൾ പ്രഖ്യാപിച്ചത്.