ചെങ്ങന്നൂർ: വെണ്മണി പഞ്ചായത്തിൽ സുരക്ഷിതമായ പഴം പച്ചക്കറി ഉത്പ്പാദനത്തിൽ സ്വയം പര്യാപ്തത കൈവരിച്ചതായും ഇവിടെ വനിതാ കർഷകരെയുൾപ്പെടെ പങ്കെടുപ്പിച്ചുള്ള പദ്ധതിക്ക് ധനസഹായം ലഭ്യമാക്കുമെന്നും മന്ത്രിസജി ചെറിയാൻ വ്യക്തമാക്കി.
വി.എഫ്.പി.സി.കെ വെണ്മണി സ്വാശ്രയ കർഷക സമിതിയുടെ നേതൃത്വത്തിൽ റീമ്പിൽഡ് കേരളാ പദ്ധതിയിൽ ഉൾപ്പെടുത്തി ആരംഭിച്ച തളിർ ഗ്രീൻ കാർഷിക വികസന കേന്ദ്രത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരിന്നു മന്ത്രി. പഞ്ചായത്ത് പ്രസിഡന്റ് ടി.സി സുനിമോൾ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെബിൻ പി. വർഗീസ് ആദ്യവില്പന നടത്തി.
















