കൊച്ചി: മാരക സിന്തറ്റിക്ക് ലഹരിമരുന്നായ ‘കാലിഫോർണിയ 9’ എൽ.എസ്.ഡി സ്റ്റാമ്പുമായി ബി.ടെക്ക് വിദ്യാർത്ഥി എക്സൈസിന്റെ പിടിയിലായി. ഇടുക്കി കാഞ്ചിയാർ പേഴുക്കണ്ടം സ്വദേശി തെക്കേചെരുവിൽ വീട്ടിൽ ആഷിഖ് ടി. സുരേഷാണ് (23) അഞ്ച് എൽ.എസ്.ഡി സ്റ്റാമ്പുകളുമായി അറസ്റ്റിലായത്. രാജ്യത്ത് ലഭ്യമായ, ഏറ്റവും വീര്യം കൂടിയ എൽ.എസ്.ഡി സ്റ്റാമ്പാണിത്.കഴിഞ്ഞ ദിവസം വൈറ്റിലയിൽ നിന്ന് എം.ഡി.എം.എയുമായി ഒരാളെ എക്സൈസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
ഈ കേസിന്റെ തുടരന്വേഷണത്തിലാണ് ആഷിഖ് കുടുങ്ങിയത്. ബംഗളൂരുവിൽ നിന്ന് ഒന്നിന് 2000 രൂപ നിരക്കിൽ തപാൽ മാർഗമാണ് ഇയാൾ എൽ.എസ്.ഡി സ്റ്റാമ്പുകൾ എത്തിക്കുന്നത്. 7,000 രൂപയ്ക്ക് മറിച്ചുവിൽക്കും. ആവശ്യക്കാരെന്ന വ്യാജേന സമീപിച്ചാണ് ആഷിഖിനെ കുടുക്കിയത്.
















