മംഗളൂരു: നിസ്കാര സൗകര്യം ഒരുക്കിയതിന് മംഗളൂരുവിലെ സര്‍ക്കാര്‍ സ്കൂളിനെതിരെ നടപടി എടുക്കാൻ ഒരുങ്ങി കര്‍ണാടക വിദ്യാഭ്യാസ വകുപ്പ്. ഇതിന് മുന്നോടിയായി സ്കൂള്‍ പ്രിന്‍സിപ്പളിനോട് വിശദീകരണം തേടിയിട്ടുണ്ട്. മംഗളൂരു കഡബ സര്‍ക്കാര്‍ സ്കൂളിനാണ് കര്‍ണാടക വിദ്യാഭ്യാസ വകുപ്പ് നോട്ടീസ് അയച്ചത്. സ്കൂളില്‍ നിസ്കാര സൗകര്യം ഒരുക്കിയത് എന്തിനെന്ന് ചൂണ്ടികാട്ടിയാണ് നോട്ടീസ്.
സ്കൂള്‍ പ്രിന്‍സിപ്പലിനോട് ഉടന്‍ വിശദീകരണം ആവശ്യപ്പെട്ടാണ് നോട്ടീസ്. എന്നാല്‍ ഒഴിവുള്ള ക്ലാസില്‍ വെള്ളിയാഴ്ച നമസ്കാരത്തിനായി സൗകര്യം നല്‍കിയതാണെന്ന് സ്കൂള്‍ മാനേജ്മെന്‍റ് വിശദീകരിക്കുകയും ചെയ്തു. വര്‍ഷങ്ങളായി മുസ്ലീം വിദ്യാര്‍ത്ഥികള്‍ക്ക് ഈ സൗകര്യം നല്‍കാറുണ്ടെന്നും ഇതിന്‍റെ പേരില്‍ ക്ലാസുകള്‍ തടസ്സപ്പെട്ടിട്ട് ഇല്ലെന്നും സ്കൂള്‍ അധികൃതര്‍ വ്യക്തമാക്കുകയും ചെയ്തു.
















