ന്യൂഡല്ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 50,407 പേര്ക്ക് കോവിഡ് സ്ഥിരീകരിച്ചു. രോഗസ്ഥിരീകരണ നിരക്ക് 3.48 ശതമാനം. 1,36,962 പേരാണ് ഇന്നലെ രോഗമുക്തി നേടിയത്. മരണം-804.
നിലവില് രാജ്യത്ത് കോവിഡ് ബാധിച്ച് ആശുപത്രികളിലും വീടുകളിലുമായി 6,10,443 പേര് ചികിത്സയിലുണ്ട്. ആകെ കോവിഡ് മരണം-5,07,981. ഇന്നലെ വരെ 1,72,29,47,688 ഡോസ് വാകസിന് വിതരണം ചെയ്തതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.
















