ന്യൂഡല്‍ഹി: പ്രൊഫഷണൽ ഗുസ്തി താരം ഗ്രേറ്റ് ഖാലി ബിജെപിയിൽ ചേർന്നു. ഡൽഹിയിലെ പാർട്ടി ആസ്ഥാനത്ത് എത്തിയ ഖാലിയെ ഉച്ചയോടെ നേതാക്കൾ പാർട്ടിയിലേക്ക് സ്വാഗതം ചെയ്തു. പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങൾക്ക് മുമ്പാണ് ഖാലിയെ പാർട്ടിയിൽ ഉൾപ്പെടുത്തുന്നത്. ഫെബ്രുവരി 20നാണ് പഞ്ചാബിൽ വോട്ടെടുപ്പ്. മാർച്ച് 10 ന് വോട്ടെണ്ണൽ നടക്കും.
ബിജെപിയില്‍ ചേരുന്നതില്‍ സന്തോഷിക്കുന്നതായി ഖാലി പറഞ്ഞു. ‘രാജ്യത്തിന് വേണ്ടി ജീവിതം സമര്‍പ്പിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ശരിയായ പ്രധാനമന്ത്രി. രാജ്യത്തിൻ്റെ വികസനത്തിന് വേണ്ടി മോദി ഭരണത്തിൻ്റെ ഭാഗമാകേണ്ടതല്ലേ എന്ന ചിന്തയാണ് പാര്‍ട്ടിയില്‍ ചേരാന്‍ കാരണം’- ഖാലി പറഞ്ഞു.
2020ല്‍ കേന്ദ്രത്തിൻ്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെയുള്ള കര്‍ഷക പ്രക്ഷോഭത്തെ ഖാലി പിന്തുണച്ചിരുന്നു. കര്‍ഷകരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാന്‍ ജനങ്ങളോട് ഖാലി ആഹ്വാനം ചെയ്തു. 200 രൂപയ്ക്ക് വിള വാങ്ങി 200 രൂപയ്ക്ക് വില്‍ക്കുന്ന സ്ഥിതിവിശേഷത്തിലാണ് കര്‍ഷകര്‍. കാര്‍ഷിക നിയമം സാധാരണക്കാരെ ഏറെ ബാധിക്കുമെന്നുമായിരുന്നു ഖാലിയുടെ പ്രതികരണം.
















