ലഖ്നൗ: ഉത്തര്‍പ്രദേശിലെ ആദ്യഘട്ട തെരഞ്ഞെടുപ്പിനുള്ള പരസ്യപ്രചാരണം അവസാനിച്ചു. അമ്പത്തിയെട്ട് മണ്ഡലങ്ങളിലായി 615 സ്ഥാനാര്‍ത്ഥികളാണ് ആദ്യഘട്ട വോട്ടെടുപ്പിൽ ജനവിധി തേടുന്നത്.
കര്‍ഷകരെ ഉന്നമിട്ട് വന്‍പ്രഖ്യാപനങ്ങളുമായി ബിജെപിയും സമാജ് വാദി പാര്‍ട്ടിയും പ്രകടനപത്രിക പുറത്തിറക്കി. ആദ്യഘട്ടത്തില്‍ സൗജന്യ വൈദ്യുതി, കടമെഴുതി തള്ളല്‍ തുടങ്ങിയ പ്രഖ്യാപനങ്ങളുമായാണ് ബിജെപി പ്രകടന പത്രിക പുറത്തിറക്കിയത്.
എല്ലാവിളകള്‍ക്കും താങ്ങുവില, 15 ദിവസത്തിനുള്ളില്‍ കരിമ്പ് കര്‍ഷകര്‍ക്ക് പ്രതിഫലം, സൗജന്യ വൈദ്യുതി, പലിശരഹിത വായ്പ തുടങ്ങിയ പ്രഖ്യാപനങ്ങളാണ് സമാജ് വാദി പാര്‍ട്ടിയുടെ പ്രകടനപത്രികയിലുള്ളത്.
ഉത്തര്‍പ്രദേശ് ഇക്കുറിയും ബിജെപി ഭരിക്കുമെന്ന് ജന്‍ കി ബാത്ത് സര്‍വ്വേ പ്രവചിച്ചു. 228മുതല്‍ 254 വരെ സീറ്റ് നേടുമെന്നാണ് പ്രവചനം. 137 മുതൽ 163 സീറ്റ് വരെ സമാജ് വാദി പാര്‍ട്ടി-ആര്‍എല്‍ഡി സഖ്യത്തിന് പ്രവചിക്കുമ്പോള്‍ ബിഎസ്പിക്ക് അഞ്ച് മുതല്‍ ആറ് സീറ്റ് വരെയും, കോണ്‍ഗ്രസിന് പൂജ്യം മുതല്‍ 2 സീറ്റ് വരെയുമാണ് ജന്‍ കി ബാത്ത് സര്‍വ്വേ പറയുന്നത്.
















