ന്യൂഡൽഹി;രാജ്യത്ത് കോവിഡ് കേസുകൾ കുറയുന്ന പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാർ ജീവനക്കാരുടെ വർക്ക് ഫ്രം ഹോം സംവിധാനം നിർത്തലാക്കി. ഇനിമുതൽ വർക്ക് ഫ്രം ഹോം സംവിധാനം ഉണ്ടാവില്ലെന്നും കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് അറിയിച്ചു. അതേസമയം, ഗർഭിണികളായ സ്ത്രീകളെയും ദിവ്യാംഗരെയും ഓഫീസിൽ നേരിട്ട് ഹാജരാകുന്നതിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
കോവിഡ് ബാധിതരുടെ എണ്ണം പെരുകിയതോടെ ജനുവരി 3 നാണ് കേന്ദ്രസർക്കാർ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം സംവിധാനം കൊണ്ടുവന്നത്. അണ്ടർ സെക്രട്ടറി തലത്തിന് താഴെയുള്ള 50 ശതമാനം ജീവനക്കാർക്കും വീട്ടിലിരുന്ന് ജോലി ചെയ്യാൻ അനുമതി നൽകിയിരുന്നു. ആദ്യം ജനുവരി 31 വരെയായിരുന്നു ഈ സംവിധാനം അനുവദിച്ചിരുന്നത്. എന്നാൽ, രോഗികളുടെ എണ്ണത്തിലുള്ള വർധന കണക്കിലെടുത്ത് വർക്ക് ഫ്രം ഹോം ക്രമീകരണം ഫെബ്രുവരി 15 വരെ നീട്ടിയതായി കഴിഞ്ഞ ആഴ്ച ഉത്തരവിട്ടിരുന്നു. ഇതാണ് ഇന്ന് മന്ത്രി റദ്ദാക്കിയത്.
















