ന്യൂഡൽഹി: കൊവിഡ് കേസുകളില്‍ കുറവ് വന്നതിനെ തുടര്‍ന്ന് എല്ലാ കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരും തിങ്കളാഴ്ച മുതല്‍ ഓഫീസില്‍ ഹാജരാകണമെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ്. വര്‍ക്ക് ഫ്രം ഹോം നിര്‍ത്തലാക്കുകയാണെന്നും എല്ലാ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരും നാളെ (ഫെബ്രുവരി 7) മുതല്‍ ജോലിക്കായി ഓഫിസില്‍ ഹാജരാകണമെന്നും കേന്ദ്രമന്ത്രി നിര്‍ദ്ദേശിച്ചു. കോവിഡ് വ്യാപനം സംബന്ധിച്ച് സ്ഥിതിഗതികൾ ഇന്ന് അവലോകനം ചെയ്തു.
രോഗികളുടെ എണ്ണത്തിലുണ്ടായ കുറവും പോസിറ്റിവിറ്റി നിരക്കിലെ കുറവും കണക്കിലെടുത്ത് നാളെ മുതൽ ഓഫിസുകൾ പൂർവസ്ഥിതിയിലാക്കാൻ തീരുമാനിച്ചു. എല്ലാ വിഭാഗം ജീവനക്കാരും ഓഫിസുകളിൽ നേരിട്ടെത്തണം. യാതൊരു ഇളവുകളും അനുവദിക്കില്ല. ഫെബ്രുവരി ഏഴ് മുതൽ ഈ ഉത്തരവ് പ്രാബല്യത്തിൽ വരും-മന്ത്രി പറഞ്ഞു.
ജീവനക്കാർ മാസ്ക് ധരിക്കുന്നുവെന്ന് വകുപ്പ് മേധാവികൾ ഉറപ്പാക്കണം. കോവിഡ് പ്രോട്ടോക്കോളിൽ വിട്ടുവീഴ്ച ഉണ്ടാകരുതെന്നും അദ്ദേഹം നിർദേശിച്ചു.
കൊവിഡ് ബാധിതരുടെ എണ്ണം പെരുകിയതോടെ ജനുവരി മൂന്നിനാണ് കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം സംവിധാനം കൊണ്ടുവന്നത്. അണ്ടര്‍ സെക്രട്ടറി തലത്തിന് താഴെയുള്ള 50 ശതമാനം ജീവനക്കാര്‍ക്കും വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ അനുമതി നല്‍കിയിരുന്നു.
















