ഐശ്വര്യ ലക്ഷ്മിയെ കേന്ദ്രകഥാപാത്രമാക്കി നവാഗതനായ അഖിൽ അനിൽകുമാർ ഒരുക്കുന്ന എറ്റവും പുതിയ ചിത്രമായ ‘അർച്ചന 31 നോട്ടൗട്ട്’ ഈ ഫെബ്രുവരി 11-ന് തിയേറ്ററിലെത്തുന്നു. മാർട്ടിൻ പ്രക്കാട്ട് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ഒരുങ്ങുന്ന ചിത്രം സമ്പൂർണമായ ഒരു ഫാമിലി എന്റർടൈനർ ആയാണ് ഒരുങ്ങിയിരിക്കുന്നത്.
https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2FOfficialAishwarya%2Fposts%2F511923056966456&show_text=true&width=500
അർച്ചന എന്ന കഥാപാത്രത്തിന് ഒരു കല്യാണ ആലോചന വരുന്നതിനു ശേഷം അവളുടെ ജീവിതത്തിൽ ഉണ്ടാകുന്ന മാറ്റങ്ങളാണ് ചിത്രം പറയുന്നത്. അർച്ചന എന്ന സ്കൂൾ ടീച്ചറെയാണ് ഐശ്വര്യ ലക്ഷ്മി അഭിനയിക്കുന്നത്. ഇന്ദ്രൻസ്, രമേഷ് പിഷാരടി, ലുക്ക്മാൻ തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പാലക്കാടൻ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. അഖിൽ അനിൽകുമാർ, അജയ് വിജയൻ, വിവേക് ചന്ദ്രൻ എന്നിവർ ചേർന്നാണ് തിരക്കഥ.
















