ന്യൂഡൽഹി: ഇന്ത്യയുടെ വാനമ്പാടി ലതാ മങ്കേഷ്കറുടെ വിയോഗത്തിൽ അനുശോചിച്ച് കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും. പതിറ്റാണ്ടുകളായി അവർ ഇന്ത്യയുടെ ഏറ്റവും പ്രിയപ്പെട്ട ശബ്ദമായി തുടർന്നതായും അവരുടെ സുവർണ ശബ്ദം അനശ്വരമാണെന്നും രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ചു. ലാതാജിയുടെ ശബ്ദം ആരാധകരുടെ ഹൃദയങ്ങളിൽ പ്രതിധ്വനിക്കുന്നത് തുടരുമെന്നും കുടുംബത്തിനും സുഹൃത്തുക്കൾക്കും ആരാധകർക്കും അനുശോചനം നേരുന്നതായും രാഹുൽ കുറിച്ചു.
Received the sad news of Lata Mangeshkar ji’s demise. She remained the most beloved voice of India for many decades.
Her golden voice is immortal and will continue to echo in the hearts of her fans.My condolences to her family, friends and fans. pic.twitter.com/Oi6Wb2134M
— Rahul Gandhi (@RahulGandhi) February 6, 2022
‘ലതാജിയുടെ വിയോഗം ഇന്ത്യൻ കലാലോകത്തിന് നികത്താനാവാത്ത നഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്. ഈ ദുഃഖ വേളയിൽ വേദന താങ്ങാൻ ദൈവം അവരുടെ കുടുംബാംഗങ്ങൾക്ക് ധൈര്യം നൽകട്ടെ’-മുൻ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയോടൊപ്പമുള്ള ലത മങ്കേഷ്കറിൻ്റെ ചിത്രംപങ്കുവെച്ച് പ്രിയങ്ക ട്വിറ്റ് ചെയ്തു. ലത മങ്കേഷകറിൻ്റെ നിര്യാണത്തിൽ രാഷ്ട്രീയ രംഗത്തെ പ്രമുഖരായ കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ്, തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമത ബാനർജി, സമാജ്‍വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് എന്നിവരും അനുശോചിച്ചു.
भारतीय संगीत की बगिया में सुरों को चुन-चुन कर सजाने वाली सुर साम्राज्ञी सुश्री लता मंगेशकर जी के निधन का दुखद समाचार मिला।
उनके निधन से भारतीय कला जगत को एक अपूर्णीय क्षति हुई है।
ईश्वर लता जी को श्री चरणों में स्थान दें और इस दुःख की घड़ी में परिजनों को कष्ट सहने का साहस दें। pic.twitter.com/feYZ3hTUuY
— Priyanka Gandhi Vadra (@priyankagandhi) February 6, 2022
കോവിഡും ന്യുമോണിയയും ബാധിച്ച് ജനുവരി എട്ടുമുതല്‍ മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ ലത ചികില്‍സയിലായിരുന്ന ലത മങ്കേഷകറിൻ്റെ അന്ത്യം ഇന്ന് രാവിലെ ആയിരുന്നു. ഭാരതരത്നം, പത്മവിഭൂഷണ്‍, പത്മഭൂഷണ്‍ തുടങ്ങിയ ബഹുമതികള്‍ ലഭിച്ചിട്ടുണ്ട്. മുപ്പത്തിയഞ്ചിലേറെ ഇന്ത്യന്‍ ഭാഷകളിലായി മുപ്പതിനായിരത്തിലധികം ഗാനങ്ങള്‍ പാടി. രാമു കാര്യാട്ട് സംവിധാനം ചെയ്ത ‘നെല്ലി’ലെ സലില്‍ ചൗധരി ഒരുക്കിയ ‘കദളീ, ചെങ്കദളീ’ എന്ന ഏക ഗാനമാണ് മലയാളത്തില്‍ ലത പാടിയത്. സംസ്കാരം വൈകീട്ട് ശിവാജി പാര്‍ക്കില്‍ പൂര്‍ണഔദ്യോഗിക ബഹുമതികളോടെ നടക്കും. രാജ്യത്ത് രണ്ട് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു.
















