ന്യൂഡൽഹി: പഞ്ചാബിൽ ചരൺജിത്ത് സിങ് ചന്നി കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാകും. ചന്നിയെ പഞ്ചാബിലെ മുഖ്യമന്ത്രി സ്ഥാനാർഥിയായി കോൺഗ്രസ് തീരുമാനിക്കുകയായിരുന്നു. പ്രവർത്തകർക്കിടയിലും സ്വകാര്യ ഏജൻസിയെ ഉയോഗിച്ചും പാർട്ടി നടത്തിയ സർവേ ചന്നിക്ക് അനുകൂലമായതിനെത്തുടർന്നാണ് തീരുമാനം.
ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഞായറാഴ്ച ലുധിയാനയില്‍ നടക്കുന്ന റാലിയില്‍ രാഹുല്‍ ഗാന്ധി നടത്തും. മുഖ്യമന്ത്രി പദം പങ്കിടേണ്ടെന്നും പാർട്ടി തീരുമാനമെടുത്തു. നവജ്യോത് സിങ് സിദ്ദുവിൻറെ എതിർപ്പ് കണക്കിലെടുക്കാതെയാണ് കോൺഗ്രസിന്റെ തീരുമാനം.
സാധാരണ തെരഞ്ഞെടുപ്പിന് മുമ്പായി മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുന്ന പതിവ് കോണ്‍ഗ്രസിനില്ല. ജനവിധി അനുകൂലമായാല്‍ എംഎല്‍എമാരുടെ യോഗം വിളിച്ച് ചേര്‍ത്ത് മുഖ്യമന്ത്രിയെ തീരുമാനിക്കലാണ് പതിവ് രീതി. ഇതിനാണ് ഇത്തവണ നേതൃത്വം മാറ്റം വരുത്തിയത്.
അതേസമയം, പഞ്ചാബില്‍ കോണ്‍ഗ്രസിന് ആദ്യം 60 സീറ്റുകള്‍ ലഭിക്കട്ടേയെന്നും മുഖ്യമന്ത്രി എന്നത് പിന്നീടുള്ള വിഷയമാണെന്നും സിദ്ദു പറഞ്ഞു. നാളെ കോണ്‍ഗ്രസ് ദേശീയ നേതൃത്വം മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ആരെ പ്രഖ്യാപിക്കുമെന്നാണ് കരുതുന്നതെന്ന ചോദ്യത്തിന് മറുപടിയായിട്ടായിരുന്നു സിദ്ദുവിന്റെ പ്രതികരണം.
















