അമേരിക്ക: കോവിഡ് ബാധിച്ച് രാജ്യത്ത് 9 ലക്ഷം പേർ മരണപ്പെട്ടെന്നും മഹാമാരിയെ പിടിച്ചു നിർത്താൻ കോവിഡ് വാക്‌സിനേഷനല്ലാതെ മറ്റ് മാർഗ്ഗങ്ങളില്ലെന്നും അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. വൈറ്റ്്ഹൗസിൽ പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് ബൈഡന്റെ പ്രസ്താവനയിൽ പറയുന്നു.
കോവിഡ് മഹാമാരി തകർന്ന ജീവിതങ്ങൾക്ക് താങ്ങും തണലുമായി അമേരിക്കൻ ഭരണകൂടം എന്നും നിൽക്കും. മരിച്ചവരുടെ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും നികത്താനാവാത്ത നഷ്ടമാണ് അവരുടെ ജീവിതത്തിലുണ്ടായതെന്നും എല്ലാവരുടെയും ദു:ഖത്തിൽ പങ്കുചേരുകയാണെന്നും ജോ ബൈഡൻ പ്രസ്താവനയിൽ വ്യക്തമാക്കി.
രാജ്യത്ത് വാക്‌സിനേഷൻ പ്രക്രിയ മന്ദഗതിയിലാണെന്ന രൂക്ഷ വിമർശനം പലഇടങ്ങളിൽ നിന്നും ഉയർന്ന സാഹചര്യത്തിലാണ് ബൈഡൻ പ്രസ്താവന പുറത്തിറക്കിയിരിക്കുന്നത്. അതേസമയം, വാക്‌സിനേഷനെതിരെ ആളുകൾ അമേരിക്കയിൽ പ്രചാരണവും നടത്തുന്നതും വെല്ലുവിളി സൃഷ്ട്ടിക്കുന്നുണ്ട്.
















