മലയാളത്തിനും പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് സ്‍നേഹ . നടി സ്‍നേഹ തന്റെ സഹോദരിയുടെ ജന്മദിനത്തില്‍ നല്‍കിയ സര്‍പ്രൈസാണ് ഇപ്പോള്‍ ആരാധകരുടെ ചര്‍ച്ച. നടി സ്‍നേഹ തന്നെയാണ് വീഡിയോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. സുഹൃത്തുക്കളെയും സ്‍നേഹയുടെ വീഡിയോയില്‍ ദൃശ്യമാകുന്നുണ്ട്.
സംഗീതയെന്നാണ് സ്‍നേഹയുടെ സഹോദരിയുടെ പേര്. കുഞ്ചാക്കോ ബോബൻ ചിത്രമായ ‘ഇങ്ങനെ ഒരു നിലാപക്ഷി’യിലൂടെ മലയാളത്തിലായിരുന്നു സ്‍നേഹയുടെ തുടക്കം. ‘വാൻ’ എന്ന ചിത്രം സ്‍നേഹയുടേതായി പ്രഖ്യാപിച്ചിട്ടുണ്ട്. അശോക സെല്‍വനാണ് ചിത്രത്തില്‍ നായകനാകുന്നത്.
















