ഉണ്ണി മുകുന്ദൻ നായകനായ ചിത്രം ‘മേപ്പടിയാൻ’ വിജയം സ്വന്തമാക്കി എന്നാണ് പറയുന്നത്. ഇപ്പോൾ ദുബായ് എക്സ്‍പോയില്‍ ചിത്രം പ്രദര്‍ശിപ്പിക്കുന്നുണ്ട്. . ദുബായ് എക്സ്‍പോയില്‍ ചിത്രം പ്രദര്‍ശിപ്പിക്കുന്ന കാര്യം ഉണ്ണി മുകുന്ദൻ തന്നെ ഷെയര്‍ ചെയ്‍തിരുന്നു. ഇപ്പോൾ ഇതാ ‘മേപ്പടിയാൻ’ ചിത്രം കാണാൻ മുഖ്യമന്ത്രി സന്നദ്ധത അറിയിച്ചതിന്റെ സന്തോഷം ഇപ്പോൾ പങ്കുവയ്‍ക്കുകയാണ് ഉണ്ണി മുകുന്ദൻ.
മുഖ്യമന്ത്രി പിണറായി വിജയൻ സാറിനെ കാണാൻ സാധിച്ചത് അഭിമാനകരമായ കാര്യമാണ്. തിരക്കുപിടിച്ച ഷെഡ്യൂളില്‍ തനിക്കായി കുറച്ച് സമയം മാറ്റിവെച്ചതിനും പ്രഭാതഭക്ഷണത്തിനായി തൊട്ടുടുത്ത് ഇരിക്കാൻ അവസരം നല്‍കിയതിനും നന്ദി, ജീവിതത്തിലെ പ്രിയപ്പെട്ട ഓര്‍മകളായിരിക്കും അത്. നമ്മുടെ സംസ്ഥാനത്തിന് അവശ്യമായ എന്ത് കാര്യങ്ങളിലും പ്രവര്‍ത്തിക്കാൻ സദാസന്നദ്ധനാണ്. ‘മേപ്പടിയാൻ’ എന്ന ചിത്രം താങ്കളുടെ സൗകര്യമനുസരിച്ച് കാണാൻ സ്‍നേഹപൂര്‍വം സമ്മതിച്ചാണ് തന്റെ ഏറ്റവും വലിയ ഭാഗ്യമെന്നും ഉണ്ണി മുകുന്ദൻ കുറിച്ചു.
















