പത്തനംതിട്ട: തിരുവല്ല കല്ലൂപ്പാറയിൽ മാർത്താണ്ഡം സ്വദേശിയായ തൊഴിലാളിയെ കരാറുകാർ അടിച്ചു കൊന്നു. കല്ലൂപ്പാറ എൻജിനീയറിങ് കോളജിന് സമീപം കെട്ടിടം പണിക്ക് വന്ന മാർത്താണ്ഡം സ്വദേശി സ്റ്റീഫനാണ് (40) കൊല്ലപ്പെട്ടത്.
നിര്‍മ്മാണ തൊഴിലാളിയാണ് മരിച്ച സ്റ്റീഫന്‍. സംഭവവുമായി ബന്ധപ്പെട്ട് കോണ്‍ട്രാക്ടര്‍മാരായ ആല്‍ബിന്‍ ജോസ്, സുരേഷ് എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു. മദ്യപാനത്തിനിടയിലെ തര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇന്നലെ അര്‍ധരാത്രിയോടെയാണ് സംഭവം. കരാറുകാരുടെ തൊഴിലാളിയാണ് സ്റ്റീഫന്‍. മർദ്ദനമേറ്റ് അവശനിലയിലായ സ്റ്റീഫനെ ബഹളം കേട്ടെത്തിയ മറ്റ് തൊഴിലാളികളാണ് ആശുപത്രിയിലെത്തിച്ചത്. പോലീസ് അന്വേഷണം ആരംഭിച്ചു.

















