മുംബൈ: പൂനെയിൽ നിർമാണത്തിലിരുന്ന കെട്ടിടം തകർന്ന് ആറ് മരണം. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നതായാണ് സംശയിക്കുന്നത്. രാത്രി 11 മണിയോടെ യെരവാഡയിലെ ശാസ്ത്രിനഗറിലാണ് സംഭവം. രക്ഷാപ്രവർത്തനം തുടരുകയാണ്. മൃതദേഹങ്ങൾ പൂനെയിലെ സലൂൺ ആശുപത്രിയിലേക്ക് മാറ്റി. നിർമ്മാണത്തിലിരുന്ന കെട്ടിടത്തിലെ വലിയ സ്ലാബ് താഴേക്ക് പതിക്കുകയായിരുന്നു.
അപകടത്തിൽപ്പെട്ടത് തൊഴിലാളികൾ ആണ്. ഏഴുപേർ പരിക്കുകളോടെ ആശുപത്രിയിലാണ്. അപകടത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ദുഖം രേഖപ്പെടുത്തി. പരിക്കേറ്റ് ചികിൽസയിൽ ഉള്ളവർ വേഗം സുഖം പ്രാപിക്കട്ടെയെന്നും അദ്ദഹം ട്വീറ്റ് ചെയ്തു.
Pained by the mishap at an under-construction building in Pune. Condolences to the bereaved families. I hope that all those injured in this mishap recover at the earliest: PM @narendramodi
— PMO India (@PMOIndia) February 4, 2022
നിർമാണത്തിൽ കൃത്യമായ സുരക്ഷാ ക്രമീകരണങ്ങൾ പാലിക്കാത്തതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. നിർമാണ ജോലിക്കിടെ തൊഴിലാളികൾക്ക് വേണ്ട വിശ്രമമോ ഇടവേളകളോ ലഭിച്ചിരുന്നില്ലെന്നാണ് എംഎൽഎ സനിൽ ടിംഗ്രെ പറയുന്നു. അപകടത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
















