ഇടുക്കി: രവീന്ദ്രൻ പട്ടയ വിഷയത്തിൽ സർക്കാർ നിലപാട് തള്ളിയതിന് സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ കെ ശിവരാമന് കാരണം കാണിക്കൽ നോട്ടിസ്. വിഷയത്തിൽ കെ.കെ ശിവരാമനിൽ നിന്ന് വിശദീകരണം തേടുമെന്ന് പാർട്ടി അറിയിച്ചിരുന്നു.
ഭൂവുടമകൾക്ക് അനുകൂലമായ ഉത്തരവിനെ ചോദ്യം ചെയ്ത ശിവരാമൻ പാർട്ടിയേയും സർക്കാരിനെയും പ്രതിസ്ഥാനത്ത് നിർത്തിയതിനെ തുടർന്നാണ് പാർട്ടി വിശദീകരണം തേടുന്നതെന്ന് വ്യക്തമാക്കി.

















