കുവൈറ്റ്: അറുപത് വയസിന് മുകളിൽ പ്രായമുള്ള പ്രവാസികൾക്ക് തങ്ങളുടെ വർക്ക് പെർമിറ്റുകൾ പുതുക്കുന്നതിന് നിർബന്ധമാക്കിയിട്ടുള്ള വാർഷികാടിസ്ഥാനത്തിലുള്ള ഇൻഷുറൻസ് ഫീസ് 500 ദിനാറാക്കി നിശ്ചയിച്ചതായി റിപ്പോർട്ടുകൾ.
രാജ്യത്ത് അറുപത് വയസിന് മുകളിൽ പ്രായമുള്ള പ്രവാസികൾക്ക് വർക്ക് പെർമിറ്റ് അനുവദിക്കുന്നതിന് അനുമതി നൽകിയതായി കുവൈറ്റ് നിയമ മന്ത്രാലയം നേരെത്തെ അറിയിച്ചിരുന്നു. ഹൈ സ്‌കൂൾ ഡിഗ്രി അല്ലെങ്കിൽ അതിലും താഴ്ന്ന വിദ്യാഭ്യാസ യോഗ്യതയുള്ള, യൂണിവേഴ്സിറ്റി ബിരുദം ഇല്ലാത്ത അറുപത് വയസിന് മുകളിൽ പ്രായമുള്ള പ്രവാസികൾക്ക് വർക്ക് പെർമിറ്റുകൾ അനുവദിക്കുന്നതിന് അനുമതി നൽകിയതായി കുവൈറ്റ് നിയമ വകുപ്പ് മന്ത്രി ജമാൽ അൽ ജലാവി അറിയിച്ചിരുന്നു.
















