തിരുവനന്തപുരം: സംസ്ഥാനത്ത് പൊതുവിദ്യായങ്ങളിലെ കുട്ടികളിൽ വാക്സിൻ സ്വീകരിച്ചവരുടെ എണ്ണം 10.47 ലക്ഷം ആയതായി പൊതുവിദ്യാഭ്യാസ വകുപ്പ്. ഇതോടെ സംസ്ഥാനത്ത് 13.27 ലക്ഷം കുട്ടികളില്‍ 78.8% കുട്ടികളും വാക്സിന്‍ എടുത്തതായി കൈറ്റിന്റെ ‘സമ്പൂര്‍ണ’ സോഫ്റ്റ്‍വെയറില്‍ രേഖപ്പെടുത്തി.
അതേസമയം ഇനിയും 1.11 ലക്ഷം കുട്ടികള്‍ (8.3%) വാക്സിന്‍ എടുക്കാൻ ബാക്കിയുണ്ടെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. കോവിഡ് കാരണം വാക്സിന്‍ എടുക്കാന്‍ കഴിയാത്തത് 14261 (1.1%) കുട്ടികള്‍ക്കാണ്.
കൊല്ലം (88.1%), തൃശൂര്‍ (87.7%), പാലക്കാട് (85.5%) എന്നീ ജില്ലകളാണ് വാക്സിനേഷനില്‍ മുന്നില്‍. തിരുവനന്തപുരം (83.3%), കാസർകോട് (82.5%), എറണാകുളം, ആലപ്പുഴ (81.5%) ജില്ലകളാണ് തൊട്ടടുത്ത്. വാക്സിനേഷന്‍ ശതമാനത്തില്‍ പിറകിലുള്ള ജില്ലകള്‍ കോഴിക്കോടും (67.5%), മലപ്പുറവും (69.4%), കോട്ടയവുമാണ് (71.4%).
വാക്സിനേഷൻ പ്രക്രിയ പരമാവധി വേഗത്തിലാക്കണമെന്ന് പൊതുവിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി നിർദേശിച്ചു.

















