ആലപ്പുഴ: ആര്‍എസ്എസ് നേതാവ് രണ്‍ജിത്ത് ശ്രീനിവാസിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാള്‍ കൂടി അറസ്റ്റില്‍. എസ്ഡിപി ഐ പ്രവര്ത്തകന് ആര്യാട് സ്വദേശി അസ്ലമാണ് പിടിയിലായത്.
കൃത്യത്തില്‍ നേരിട്ട് പങ്കുള്ള ഇയാളെ എറണാകുളത്തു നിന്നുമാണ് പോലീസ് പിടികൂടിയത്. ഇതോടെ കൃത്യത്തില്‍ പങ്കെടുത്ത ഒന്‍പത് പേര് പിടിയിലായി. ഇനി മൂന്ന് പേര് കൂടി പിടിയിലാകാനുണ്ട്. ഗൂഢാലോചനക്കേസിൽ 14 പേരെയാണ് അറസ്റ്റ് ചെയ്തത്. കേസിൽ ഇതുവരെ 23 പേർ പിടിയിലായി.
ഡിസംബർ 20 ഞായറാഴ്ച രാവിലെയാണ് രൺജീത് കൊല്ലപ്പെട്ടത്. രൺജീത്തിനെ വീട്ടിലെത്തിയ സംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ആറ് ഇരുചക്രവാഹനങ്ങളിലായി എത്തിയ 12 അംഗ കൊലയാളി സംഘമാണ് രൺജീത്തിനെ വധിച്ചതെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. സംഘത്തിലെ എല്ലാവരെയും ഇതിനകം തിരിച്ചറിഞ്ഞിട്ടുണ്ട്.
നിലവിൽ പിടിയിലായവരിൽ നിന്നും മറ്റ് പ്രതികൾ എവിടെയാണ് എന്നതു സംബന്ധിച്ച് വിവരം ലഭിച്ചെന്നും പൊലീസ് പറഞ്ഞു.

















