തിരുവനന്തപുരം: തിരുവനന്തപുരത്ത് പിഡബ്ലിയുഡി ജീവനക്കാരനെ മരിച്ച നിലയില്‍ കണ്ടെത്തി. വര്‍ക്കല സ്വദേശി അജികുമാര്‍ (49) ആണ് മരിച്ചത്. മൃതദേഹത്തില്‍ മുറിവുകളും വീടിനുള്ളില്‍ രക്തക്കറയുമുണ്ട്. കൊലപാതകമെന്ന് സംശയിക്കുന്നതായി നാട്ടുകാര്‍ പറഞ്ഞു. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

















