കൊച്ചി: പാലക്കാട് സഞ്ജിത്ത് വധക്കേസ് സിബിഐ അന്വേഷിക്കട്ടെയെന്ന പരാമർശവുമായി ഹൈക്കോടതി. കേസ് അവസാനിപ്പിക്കാൻ പൊലീസിന് തിടുക്കമെന്താണ്. സിബിഐ അന്വേഷണം ആവശ്യമായ ചില വശങ്ങൾ കേസിലുണ്ടെന്നും ഹൈക്കോടതി പറഞ്ഞു.
അതേസമയം, സഞ്ജിത്ത് വധക്കേസ് അന്വേഷണം അവസാനഘട്ടത്തിലെന്ന് സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചിരുന്നു. ഫെബ്രുവരി പത്തിനകം അന്തിമ റിപ്പോർട്ട് സമർപ്പിക്കുമെന്ന് സർക്കാർ പറഞ്ഞു.
ആകെ പതിനെട്ട് പ്രതികളാണ് ഉള്ളതെന്നും കേസിൽ ഒരാൾ കൂടി അറസ്റ്റിലാകാനുണ്ടെന്നും സർക്കാർ വ്യക്തമാക്കി. സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിലാണ് സർക്കാരിന്റെ വിശദീകരണം.

















