കോട്ടയം; പാമ്പുപിടിത്തത്തിനിടെ വാവ സുരേഷിനെ മൂർഖൻ കടിച്ചു.കോട്ടയം കുറിച്ചിയിലാണ് സംഭവം. ഗുരുതരാവസ്ഥയിലായ വാവ സുരേഷിനെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇതിന് മുന്‍പും വാവ സുരേഷിന് നിരവധി തവണ പാമ്പ് കടിയേറ്റിട്ടുണ്ട്. കഴിഞ്ഞതവണ അണലിയുടെ കടിയേറ്റ് വാവ സുരേഷ് ഒരാഴ്ചയാണ് ചികിത്സയില്‍ കഴിഞ്ഞത്.

















