കൊച്ചി: മീഡിയ വൺ ചാനലിൻ്റെ സംപ്രേഷണാവകാശം തടഞ്ഞ കേന്ദ്ര സർക്കാരിൻ്റെ ഉത്തരവ് നടപ്പാക്കുന്നത് താത്കാലികമായി തടഞ്ഞ് ഹൈക്കോടതി. അടുത്ത രണ്ട് ദിവസത്തേക്ക് കേന്ദ്രവാർത്തവിനിമയ മന്ത്രാലയത്തിൻ്റെ നിർദേശം നടപ്പാക്കരുതെന്നാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.
സംപ്രേഷണം ഉടന്‍ പുനരാരംഭിക്കുമെന്ന് ചാനല്‍ വ്യക്തമാക്കി. സുരക്ഷാ കാരണങ്ങള്‍ ഉന്നയിച്ച് കേന്ദ്രം പ്രക്ഷേപണം തടഞ്ഞതായി ചാനല്‍ നേരത്തെ അറിയിച്ചിരുന്നു. നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും ചാനല്‍ അറിയിച്ചിരുന്നു.
കൂടുതല്‍ വിശദാംശങ്ങള്‍ ലഭ്യമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായിട്ടില്ല എന്നും ചാനല്‍ പറഞ്ഞു. നേരത്തെയും ചാനലിൻ്റെ സംപ്രേഷണം കേന്ദ്രസര്‍ക്കാര്‍ തടഞ്ഞിരുന്നു. ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ നല്‍കിയതിന് പിന്നാലെയായിരുന്നു എഷ്യാനറ്റ് ന്യൂസ്, മീഡിയ വണ്‍ എന്നീ ചാനലുകളുടെ സംപ്രേഷണം കേന്ദ്രം തടഞ്ഞത്.

















