പ്രണവ് മോഹൻലാൽ പ്രധാന വേഷത്തിൽ എത്തി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ഹൃദയം വിജയകരമായി പ്രദർശനം തുടരുകയാണ്. നിറഞ്ഞ കയ്യടികളോടെയാണ് സിനിമ മുന്നേറുന്നത്. വിനീതിന്റെ സംവിധാനത്തെയും പ്രണവിന്റെ അഭിനയത്തെയും അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്ത് എത്തിയിരിക്കുന്നത്. ഈ അവസരത്തിൽ ഹൃദയം കണ്ട സന്തോഷം പങ്കുവയ്ക്കുകയാണ് വിസ്മയ മോഹൻലാൽ.
കഴിഞ്ഞ ദിവസമാണ് ഹൃദയം കണ്ടതെന്നും പറയാൻ വാക്കുകളില്ലെന്നും അതിമനോഹരമായ യാത്രയായിരുന്നുവെന്നും വിസ്മയ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. ‘ഒടുവിൽ ഞാൻ ഹൃദയം കണ്ടു. പറയാൻ വാക്കുകളില്ല. എന്തൊരു മനോഹരമായ യാത്ര. അതിസുന്ദരം. ചിത്രത്തിലെ ഓരോ ഘടകങ്ങളും ഇഷ്ടപ്പെട്ടു. സിനിമയ്ക്കു പിന്നിൽ എല്ലാവരുടെയും ഹൃദയത്തിന്റെ പങ്ക് ഉണ്ട്. അത് കാണാനുമാകും. അഭിമാനം തോന്നുന്നു’, എന്ന് വിസ്മയ കുറിച്ചു.
















