മതിമറന്ന് ഉറങ്ങി വരുമ്പോള്‍ പെട്ടന്ന് ഞെട്ടുന്നത് ചിലർക്ക് സംഭവിക്കുന്ന കാര്യമാണ്.വല്ലാതെ സമ്മര്‍ദ്ദം അനുഭവിച്ചോ അമിതമായി ക്ഷീണിച്ചോ ഉറങ്ങാന്‍ കിടക്കുകയോ, അല്ലെങ്കില്‍ ക്രമം തെറ്റിയ ഉറക്കശീലം ഉള്ളവരിലോ ആണ് ഇത്തരം പ്രശ്‌നങ്ങള്‍ സാധാരണയായി കണ്ടുവരുന്നത്. ഹൈപ്‌നിക് മൈക്ലോണിയ എന്നാണ് ആരോഗ്യരംഗത്തെ വിദഗ്ധര്‍ ഇത്തരം പ്രതിഭാസത്തെ വിശേഷിപ്പിക്കുന്നത്. സാധാരണ ഗതിയില്‍ ഉറങ്ങുന്ന ക്രമം തെറ്റുമ്പോഴാണ് ഇങ്ങനെ സംഭവിക്കുന്നതെന്ന് നിദ്രാരോഗ വിദഗ്ധയായ പ്രൊഫസര്‍ ഗാബി ബാദ്രെ പറയുന്നു.
ഒരു മണിക്കൂര്‍ കഴിയുന്നതോടെ ദ്രുതനേത്രചലനം എന്ന അവസ്ഥയിലെത്തും. ഈ സാധാരണ പ്രക്രിയയ്ക്ക് നിദാനമാകുന്നതാകട്ടെ നമ്മുടെ മസിലുകള്‍ പതുക്കെ അയയുന്നതും മസിലുകള്‍ തളരുന്നതുമാണ്. എന്നാല്‍ ചില കാര്യങ്ങള്‍ ആദ്യ രണ്ട് പ്രക്രിയകളും ഇല്ലാതെ അവസാന സ്റ്റേജായ ദ്രുതനേത്ര ചലനത്തിലേക്ക് അതിവേഗത്തിലേക്ക് നമ്മള്‍ എത്തുന്നതിന് ഇടയാക്കുന്നു.
സാധാരണഗതിയില്‍ നമ്മുടെ ഉറക്കം മൂന്ന് ഘട്ടങ്ങളിലൂടെ കടന്നു പോകുന്നു. ലഘുനിദ്ര, ഗാഢനിദ്ര, ദ്രുതനേത്ര ചലനം എന്നീ ഘട്ടങ്ങളിലൂടെയാണ് ഒരാളുടെ ഉറക്കം കടന്നു പോകുന്നത്. ഈ പ്രക്രിയക്ക് ഭംഗം വരുമ്ബോഴാണ് ഉറക്കത്തില്‍ ഞെട്ടുന്നതെന്ന് ഗാബി ബാദ്രെ പറയുന്നു.സാധാരണ ഗതിയില്‍ ലഘുനിദ്ര പതിയെ ഗാഢനിദ്രയിലേക്ക് മാറുന്നു.
















