ദുബൈ: ദുബൈ ടീകോം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ പരസ്യ, ഇവന്‍റ് മാനേജ്മെന്‍റ് കമ്പനിയായ ആഡ് ആന്‍ഡ് എം ഇന്‍റര്‍നാഷനലിന് വീണ്ടും അംഗീകാരം.’അച്ചീവേഴ്സ് വേള്‍ഡ്’ മാഗസിന്‍റെ ഡിസംബര്‍-ജനുവരി ലക്കത്തിലാണ് ഗ്ലോബല്‍ അച്ചീവേഴ്സ് വിഭാഗത്തില്‍ ആഡ് ആന്‍ഡ് എം ഇന്‍റര്‍നാഷനലും മാനേജിങ് ഡയറക്ടര്‍ റഷീദ് മട്ടന്നൂരും ഇടംപിടിച്ചത്. അവാര്‍ഡ് നേട്ടം ഏറെ പ്രോത്സാഹനം നല്‍കുന്നതാണെന്ന് റഷീദ് മട്ടന്നൂര്‍ പറഞ്ഞു.
തങ്ങളെ വിശ്വസിച്ച് വര്‍ഷങ്ങളായി കൂടെ നില്‍ക്കുന്ന ഇടപാടുകാരുടെ സംതൃപ്തിക്കായി പരമാവധി പ്രയത്നമാണ് സഹപ്രവര്‍ത്തകര്‍ നടത്തുന്നത്. ഈ അവാര്‍ഡ്, ടീം അംഗങ്ങളുടെ പരിശ്രമത്തിന്‍റെയും പ്രതിബദ്ധതയുടെയും ഫലമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബിസിനസ് രംഗത്തും സാമൂഹികരംഗത്തും വിദേശ രാജ്യങ്ങളില്‍ വിജയം കൈവരിക്കുന്ന ഇന്ത്യന്‍ വ്യക്തികളെയും കമ്പനികളെയും ആദരിക്കുന്നതിനായി ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ അച്ചീവേഴ്സ് ഫോറവും അച്ചീവേഴ്സ് വേള്‍ഡ് മാഗസിനും ചേര്‍ന്ന് നല്‍കുന്ന ‘ഗ്ലോബല്‍ അച്ചീവേഴ്സ് അവാര്‍ഡ് 2021’ ആണ് ലഭിച്ചിരിക്കുന്നത്.