ഷെയ്ന്‍ നിഗം പ്രധാന വേഷത്തിലെത്തുന്ന പുതിയ ചിത്രം ‘വെയിലി’ന്‍റെ റിലീസ് മാറ്റി വച്ചു. കോവിഡ് വർധിച്ചുവരുന്ന സാഹചര്യത്തിൽ സിനിമയുടെ റിലീസ് മാറ്റുന്നതായി നിർമ്മാതാക്കളായ ഗുഡ് വിൽ എന്റർടെയ്ൻമെന്റ്സ് തന്നെയാണ് അറിയിച്ചത്. നാളെയാണ് ചിത്രം റിലീസിന് എത്തുമെന്ന് പറഞ്ഞിരുന്നത്.
‘തിയറ്ററിൽ ഉടമകളുടെ അഭ്യാർത്ഥന പരിഗണിച്ചും, കോടിക്കണക്കിന് സിനിമാ പ്രേമികളുടെ വിലപ്പെട്ട ആരോഗ്യം കണക്കിലെടുത്തും ഞങ്ങൾ വെയിൽ എന്ന സിനിമയുടെ റിലീസ് മാറ്റിവയ്ക്കുകയാണ്. നിങ്ങളുടെ അടുത്തുള്ള എല്ലാ തിയറ്ററുകളിലും വെയിൽ എത്രയും വേഗം ഉയരുകയും തിളങ്ങുകയും ചെയ്യും’- പ്രസ്താവനയിലൂടെ നിർമാതാക്കൾ പറഞ്ഞു.
ജീവിതത്തിലെ പല സന്ദർഭങ്ങളിലൂടെയും സാഹചര്യങ്ങളിലൂടെയും കടന്നു പോകുന്ന അമ്മയുടെയും രണ്ട് ആൺമക്കളുടെയും കഥയാണ് ചിത്രം പറയുന്നത്. സിദ്ധാർത്ഥ് എന്ന മൂത്ത മകൻ്റെ വേഷത്തിലാണ് ചിത്രത്തിൽ ഷെയിൻ എത്തുന്നത്. വെയിലിൻ്റെ രചനയും സംവിധാനവും നവാഗതനായ ശരത്ത് ആണ്.
https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2FShaneNigamOfficial%2Fposts%2F484581053029886&show_text=true&width=500
ചിത്രത്തിൽ ഷൈന്‍ ടോം ചാക്കോ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഷാസ് മുഹമ്മദ് ആണ് ഛായാഗ്രഹണം. സൗണ്ട് ഡിസൈന്‍ രംഗനാഥ് രവി. എഡിറ്റിംഗ് പ്രവീണ്‍ പ്രഭാകര്‍. സംഗീതം പ്രദീപ് കുമാര്‍. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ കിരണ്‍ റാഫേല്‍. പബ്ലിസിറ്റി ഡിസൈന്‍സ് ഏയ്സ്‍തെറ്റിക് കുഞ്ഞമ്മ.
ജയിംസ് എലിയ, ശ്രീരേഖ, സോന ഒളിക്കൽ, മെറിൻ ജോസ്, ഇമ്രാൻ, സുധി കോപ്പ, ഗീതി സംഗീതിക, അനന്തു എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഈ ചിത്രത്തിലെ പ്രകടനത്തിന് ശ്രീരേഖയ്ക്ക് മികച്ച സഹനടിക്കുള്ള സംസ്ഥാന പുരസ്‍കാരം ലഭിച്ചിരുന്നു. തമിഴിൽ പ്രശസ്‍തനായ പ്രദീപ് കുമാർ ആണ് ചിത്രത്തിൻ്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. ഗുഡ്‌വിൽ എൻറർടെയ്‍ൻമെൻറ്സിൻ്റെ ബാനറിൽ ജോബി ജോർജ് ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഛായാഗ്രഹണം ഷാസ് മുഹമ്മദ്.
സിനിമയുടെ റിലീസ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ജൂണ്‍ 4നാണ് ചിത്രം തിയറ്ററുകളില്‍ എത്തുമെന്ന് പറഞ്ഞിരുന്നത്. എന്നാല്‍ കോവിഡ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തില്‍ റിലീസ് മാറ്റി വയ്ക്കുകയായിരുന്നു.
ഷെയ്ൻ നിഗവും നിര്‍മ്മാതാവ് ജോബി ജോര്‍ജും തമ്മിലുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് നിരവധി തവണ വാര്‍ത്തകളില്‍ ഇടംപിടിച്ച ചിത്രമാണിത്. ഷെയ്ന്‍ നിഗത്തിൻ്റെ വിലക്കിലേക്ക് വരെ എത്തിയ തര്‍ക്കങ്ങള്‍ ചലച്ചിത്ര സംഘടനകളുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചകളില്‍ പരിഹരിക്കപ്പെടുകയായിരുന്നു.
















