കരൂരിലെ തിക്കിലും തിരക്കിലും മരിച്ചവരുടെ കുടുംബങ്ങൾക്ക് സർക്കാർ ജോലി അനുവദിച്ച തമിഴ്‌നാട് സർക്കാരിന്റെ ഉത്തരവ് റദ്ദാക്കി ഹൈക്കോടതി. മദ്രാസ് ഹൈക്കോടതി തിങ്കളാഴ്ചയാണ് സർക്കാരിന്റെ ഉത്തരവ് റദ്ദാക്കിയത്. തിക്കിലും തിരക്കിലും പെട്ടത് സിബിഐയുടെ അന്വേഷണത്തിലാണെന്ന് വ്യക്തമാക്കിയ കോടതി കേസിന്റെ മെറിറ്റ് സംബന്ധിച്ച് എന്തെങ്കിലും നിരീക്ഷണങ്ങൾ നടത്തുന്നതിൽ നിന്ന് വിട്ടുനിൽക്കുമെന്ന് അറിയിച്ചു. സുപ്രീം കോടതി അന്വേഷണം നിരീക്ഷിക്കുന്നുണ്ടെന്നും മദ്രാസ് ഹൈക്കോടതി ചൂണ്ടികാട്ടി.
2025 സെപ്റ്റംബർ 27ന് ഇന്നത്തെ മുഖ്യമന്ത്രി വിജയ് എത്തിയ പരിപാടിയിൽ തിക്കിലും തിരക്കിലും പ്പെട്ട് 41 പേർ മരണപ്പെട്ടിരുന്നു. ശേഷം, തമിഴ്നാട്ടിൽ നടന്ന തെരഞ്ഞെടുപ്പിൽ വിജയിയുടെ നേതൃതത്തിൽ ടി.വി.കെ അധികാരമേറ്റിരുന്നു. തുടർന്ന് ജൂലൈ 10 ന് കരൂരിൽ ആദ്യമായി സന്ദർശനം നടത്തിയ വിജയ് മരിച്ചവരുടെ കുടുംബങ്ങൾക്ക് സർക്കാർ ജോലി ഉറപ്പ് നൽകി.
ഇത് സംബന്ധിച്ച് ബന്ധുക്കളെ നഷ്ടപ്പെട്ട കുടുംബങ്ങളിലെ 32 അംഗങ്ങൾക്ക് വിജയ് സർക്കാർ നിയമന ഉത്തരവുകൾ കൈമാറിയിരുന്നു. ഇതിനെതിരെയാണ് മദ്രാസ് ഹൈക്കോടതി രംഗത്തെത്തിയത്.
STORY HIGHLIGHT : karur-accident-high-court-quashes-order-granting-govt-jobs-family-decease-a
















