ദുബായില്‍ ഗതാഗത നിയമലംഘനം നടത്തിയ 210 വാഹനങ്ങള്‍ രണ്ടുമാസങ്ങള്‍ക്കിടെ പിടിച്ചെടുത്തു. റോഡിന്റെ എതിര്‍ദിശയില്‍ നിയമവിരുദ്ധമായി വാഹനമോടിക്കുക, മുന്നറിയിപ്പുകള്‍ പാലിക്കാതിരിക്കുക, നമ്പര്‍ പ്ലേറ്റ് നീക്കം ചെയ്ത വാഹനങ്ങള്‍ ഉപയോഗിക്കുക, സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും വെല്ലുവിളികള്‍ സൃഷ്ടിക്കുക തുടങ്ങിയവയാണ് കുറ്റകൃത്യങ്ങള്‍.
അല്‍ റുവയ്യ ഭാഗത്ത് ഗുരുതര നിയമലംഘനങ്ങള്‍ നടത്തിയ 526 വാഹന ഉപയോക്താക്കള്‍ക്കാണ് പിഴ ചുമത്തിയത്.ദുബായ് പോലീസ് ഗതാഗതവകുപ്പ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ സൈഫ് മുഹൈര്‍ അല്‍ മസ്‌റോയ് പറഞ്ഞു.