അമേരിക്ക: അമേരിക്കയിലെ മൂന്നിടങ്ങളിൽ കൊടും ശൈത്യത്തെ തുടർന്ന് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. ഉറഞ്ഞ ഹിമക്കാറ്റും ശക്തമായ ഹിമപ്പേമാരിയും കിഴക്കൻ മേഖലകളിൽ ആഞ്ഞടിക്കുമെന്ന കാലാവസ്ഥാ വിദഗ്ധരുടെ മുന്നറിപ്പിനെ തുടർന്നാണ് ഇത്. വെർജിനീയ, നോർത്ത് കാരോലിന, സൗത്ത് കരോലിന സംസ്ഥാനങ്ങളിൽ ഗവർണർമാർ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.
വൈദ്യുതി മുടക്കവും ഗതാഗത തടസ്സവും ഉണ്ടാകുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മൂന്ന് കോടിയോളം ആളുകൾ ഹിമപ്പേമാരിയുടെ ഭീഷണിയിലാണ്. ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് ഉണ്ട്. മണിക്കൂറിൽ 60 കിലോമീറ്ററോളം വേഗമുള്ള മഞ്ഞ്കാറ്റ് മേഖലയിൽ ആഞ്ഞടിക്കും.
അമേരിക്കയിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ശീതകാല കൊടുങ്കാറ്റ് വളരെ ശക്തമായിആഞ്ഞടിക്കുകയാണ്. കാലാവസ്ഥ മോശമായ സാഹചര്യത്തിൽ നിരവധി പേരെ പ്രശ്‌നബാധിത മേഖലകളിൽ നിന്നും മാറ്റി പാർപ്പിക്കുകയും ചെയ്തിട്ടുണ്ട്.
















