‘രാമസിംഹൻ’ സംവിധാനം ചെയ്യുന്ന ‘1921, പുഴ മുതൽ പുഴ വരെ’ യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. അലി അക്ബറാണ് ചിത്രം നിർമിച്ചിരിക്കുന്നത്. തലൈവാസൽ വിജയ്, ജോയ് മാത്യു, കോഴിക്കോട് നാരായണൻ എന്നിവർ പ്രധാന കഥാപാത്രങ്ങളാക്കിയാണ് ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്.
സംവിധായകന്‍ അലി അക്ബര്‍ അടുത്തിടെ ഹിന്ദുമതം സ്വീകരിച്ച് രാമസിംഹന്‍ എന്ന് പേര് മാറ്റിയിരുന്നു. സിനിമയുടെ പോസ്റ്ററില്‍ സംവിധായകന്റെ പേരായി രാമസിംഹന്‍ എന്നാണ് ചേര്‍ത്തിരിക്കുന്നത്. നിര്‍മ്മാതാവിന്റെ പേരാകട്ടെ അലി അക്ബര്‍.മമധര്‍മ എന്ന ജനകീയ കൂട്ടായ്മ രൂപീകരിച്ച് ജനങ്ങളില്‍നിന്ന് പണം സ്വീകരിച്ച് നിര്‍മിക്കുന്ന ചിത്രമാണ് ഇത്.വയനാട് ആണ് പ്രധാന ലൊക്കേഷന്‍. തലൈവാസല്‍ വിജയ്, ജോയ് മാത്യു, ആര്‍.എല്‍.വി. രാമകൃഷ്ണന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്.
https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Faliakbardirector%2Fposts%2F10228651118009256&show_text=true&width=500
















