അബുദാബി: കോവിഡ് പശ്ചാത്തലത്തില്‍ ഓണ്‍ലൈനിലാക്കിയ സ്കൂള്‍ പഠനം വീണ്ടും നേരിട്ട് ക്ലാസുകളിലേക്ക് മാറുന്നു.ജനുവരി 24 മുതല്‍ സ്കൂളുകളിലേക്ക് എത്തുന്ന വിദ്യാര്‍ഥികളും ജീവനക്കാരും രക്ഷിതാക്കളും സ്വീകരിക്കേണ്ട മാനദണ്ഡങ്ങള്‍ അധികൃതര്‍ പുറത്തിറക്കിയിട്ടുണ്ട്.ആദ്യദിനം പ്രവേശനത്തിന് 96 മണിക്കൂറിനിടയിലെ പി.സി.ആര്‍ ഫലവും വേണം.വിദ്യാര്‍ഥികളും അധ്യാപക-അനധ്യാപക ജീവനക്കാരും ട്രാവല്‍ ഡിക്ലറേഷന്‍ ഫോം പൂരിപ്പിക്കണം. യു.എ.ഇയിലേക്ക് മടങ്ങിവന്നവര്‍ ഒന്നാം ദിനത്തിലും ആറാംദിനത്തിലും എടുത്ത നെഗറ്റിവ് ഫലം കാണിക്കണം.
ഇതനുസരിച്ച് എല്ലാ വിദ്യാര്‍ഥികളും ക്ലാസിലെത്തുന്ന ആദ്യ ദിവസം 96 മണിക്കൂറിനിടയിലെ പി.സി.ആര്‍ നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.അധ്യാപക-അനധ്യാപക ജീവനക്കാര്‍ക്ക് സ്ഥാപനത്തിനകത്ത് പ്രവേശിക്കുന്ന എല്ലാ സമയത്തും അല്‍ ഹുസ്ന് ആപ്പില്‍ ഗ്രീന്‍ സ്റ്റാറ്റസ് വേണം. രക്ഷിതാക്കളും സന്ദര്‍ശകരും സ്കൂള്‍ പരിസരത്തേക്ക് പ്രവേശിക്കാന്‍ അല്‍ ഹുസ്ന് ആപ്പില്‍ ഗ്രീന്‍ സ്റ്റാറ്റസും 96 മണിക്കൂറിനിടയിലെ പി.സി.ആര്‍ ഫലവും ഹാജരാക്കണം.സ്കൂള്‍ യാത്രകള്‍ ഇനിയൊരുഅറിയിപ്പുണ്ടാകുന്നതുവരെ പാടില്ല. എന്നാല്‍, മുന്‍കരുതല്‍ സ്വീകരിച്ച് കായിക-സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ ആകാം.
സ്കൂള്‍ പ്രവേശനത്തിന് പി.സി.ആര്‍ നിര്‍ബന്ധമാക്കിയ പശ്ചാത്തലത്തില്‍ പരമാവധി നേരത്തേതന്നെ പരിശോധന പൂര്‍ത്തിയാക്കാനും തിരക്ക് ഒഴിവാക്കാനും രക്ഷിതാക്കളോട് ദുരന്തനിവാരണ സമിതി ആവശ്യപ്പെട്ടു. നേരത്തെ ചില എമിറേറ്റുകളില്‍ പി.സി.ആര്‍ പരിശോധന കേന്ദ്രങ്ങളില്‍ സ്കൂള്‍ തുറക്കുന്നതിന് മുന്നോടിയായി വലിയ തിരക്ക് അനുഭവപ്പെട്ടിരുന്നു. ഈ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍, തിരക്കൊഴിവാക്കാന്‍ രക്ഷിതാക്കള്‍ ശ്രദ്ധിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.