ബിജു മേനോനെ നായകനാക്കി ജിബു ജേക്കബ് സംവിധാനം ചെയ്ത് ചിത്രമാണ് ‘വെള്ളിമൂങ്ങ’. മലയാളത്തിലെ എക്കാലത്തെയും ഹിറ്റുകളില്‍ ഒന്നാണ് ഈ ചിത്രം. ‘വെള്ളിമൂങ്ങ’ മലയാള സിനിമയ്ക്കു നൽകിയ ചിരിയുടെ അലകൾ ഇന്നും നമ്മളെ പിന്തുടരുന്നുണ്ട്. രാഷ്ട്രീയ ആക്ഷേപ ഹാസ്യ പരിപാടികളിലെല്ലാം പലവട്ടം മാമച്ചനും കൂട്ടരും കയറിയിറങ്ങാറുണ്ട്.
ഒരിടേവളയ്ക്ക് ശേഷം ബിജു മേനോൻ നായക പ്രതിഛായ സമ്മാനിച്ച ചിത്രവുമായിരുന്നു ‘വെള്ളിമൂങ്ങ’. സൂപ്പർ ഹിറ്റായിരുന്ന ‘വെള്ളിമൂങ്ങ’യുടെ രണ്ടാം ഭാഗത്തിനായുള്ള നീക്കം അണിയറയിൽ ഒരുങ്ങിക്കഴിഞ്ഞതായാണു റിപ്പോർട്ടുകൾ. മാമച്ചൻ മന്ത്രിയായതോടെയാണു ‘വെള്ളമൂങ്ങ’ എന്ന ചിത്രം അവസാനിക്കുന്നത്.
‘മാമച്ചൻ’ എന്ന നായക കഥാപാത്രമായിട്ടായിരുന്നു ജോജി തോമസിൻ്റെ തിരക്കഥയിലെ ‘വെള്ളിമൂങ്ങ’യില്‍ ബിജു മേനോൻ അഭിനയിച്ചത്. നാട്ടില്‍ അത്രയൊന്നും പിന്തുണ ഇല്ലാത്ത പാര്‍ട്ടിയുടെ നേതാവായിട്ടുകൂടി തൻ്റെ തന്ത്രങ്ങളിലൂടെ മന്ത്രിസ്ഥാനം വരെ സ്വന്തമാക്കുന്ന കഥാപാത്രമായിരുന്നു ‘മാമച്ചൻ’. ആസിഫ് അലി ചിത്രത്തില്‍ അതിഥി താരവുമായി എത്തിയിരുന്നു.
മന്ത്രിയായ ‘മാമച്ചനെ’യാണ് ‘വെള്ളിമൂങ്ങ’ ചിത്രത്തിൻ്റെ രണ്ടാം ഭാഗത്തില്‍ കാണാനാകുക. സ്വാഭാവികമായും രാഷ്ട്രീയത്തിലെ കോമഡിക്കായിരിക്കും ചിത്രത്തില്‍ പ്രധാന്യം. രണ്ടാം ഭാഗം വരുമ്പോള്‍ ചിത്രത്തില്‍ ആരൊക്കെയായിരിക്കും ബിജു മേനോന് ഒപ്പമുണ്ടാകുക എന്നതടക്കമുള്ള കാര്യങ്ങളില്‍ വ്യക്തത വന്നിട്ടില്ല. ബിജു മേനോന് ഒപ്പമുണ്ടായ താരങ്ങളും ‘വെള്ളിമൂങ്ങ’യുടെ വിജയത്തില്‍ നിര്‍ണായകമായിരുന്നു.
രണ്ടാം ഭാഗം സിനിമയുടെ ഷൂട്ടിംഗ് 2022ല്‍ തന്നെ നടത്താനാണ് ആലോചന. തിരക്കഥയെഴുതിൻ്റെ തിരക്കിലാണ് ഇപോള്‍ ജോജി തോമസ് എന്നുമാണ് റിപ്പോര്‍ട്ടുകള്‍. വൈകാതെ തന്നെ രണ്ടാം ഭാഗത്തിൻ്റെ കാര്യത്തില്‍ തീരുമാനമാകും. രണ്ടാം ഭാഗത്തെ കുറിച്ച് ഇതുവരെ ജിബു ജേക്കബോ ബിജു മേനോനോ ഔദ്യോഗികമായി അറിയിച്ചിട്ടില്ല.