അബുദാബി: യുഎഇയിലെ മറ്റ് എമിറേറ്റുകളില്‍ നിന്ന് അബുദാബിയിലേക്ക് പ്രവേശിക്കാന്‍ കൊറോണ പ്രതിരോധ വാക്സിന്റെ ബൂസ്റ്റര്‍ ഡോസ് നിര്‍ബന്ധമാക്കി.ഇതോടൊപ്പം അബുദാബിയില്‍ പ്രവേശിക്കാന്‍ അല്‍ഹൊസന്‍ ആപ്പില്‍ ഗ്രീന്‍ സ്റ്റാറ്റസ് ആവശ്യമാണ്. വാക്‌സിന്‍ എടുക്കാത്തവര്‍ 96 മണിക്കൂറിനുള്ളില്‍ എടുത്ത പിസിആര്‍ പരിശോധനാഫലം ഹാജരാക്കണം.
കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് നിയന്ത്രണങ്ങള്‍.18 വയസിന് മുകളില്‍ പ്രായമുള്ള വാക്‌സിന്‍ സ്വീകരിച്ച് 6 മാസം പൂര്‍ത്തിയായവര്‍ക്കാണ് ബൂസ്റ്റര്‍ ഡോസില്ലാതെ അബുദാബിയിലേക്ക് പ്രവേശിപ്പിക്കാന്‍ സാധിക്കാതെ വരിക.
നിലവിലുള്ള ഇഡിഇ സ്‌കാനര്‍ പരിശോധനയ്‌ക്ക് പുറമേയാണ് പുതിയ നിയന്ത്രണം. അതിര്‍ത്തിയിലുള്ള ഇഡിഇ സ്‌കാനിങ്ങില്‍ റെഡ് സിഗനലാണെങ്കില്‍ ആന്റിജന്‍ ടെസ്റ്റ് നടത്തും. പോസിറ്റീവാണെങ്കില്‍ അബുദാബി എമിറേറ്റിലുള്ളവര്‍ക്ക് പ്രവേശനം നല്‍കുമെങ്കിലും ക്വാറന്റീന്‍ പൂര്‍ത്തിയാക്കണം.അതേസമയം അബുദാബിയിലുള്ളവര്‍ക്ക് പൊതുസ്ഥലങ്ങളിലെ പ്രവേശനത്തിനും ബൂസ്റ്റര്‍ ഡോസ് നിര്‍ബന്ധമാണെന്ന് ദേശിയ ദുരന്ത നിവാരണ സമിതി വ്യക്തമാക്കി.