തിരുവനന്തപുരം: അടുത്തിടെ ഏറെ വിവാദങ്ങൾക്ക് വഴിവെച്ച മലയാളം സിനിമയായ ചുരുളിക്ക് പോലീസിന്റെ ക്ലീൻ ചിറ്റ്. സിനിമയിലെ സംഭാഷണങ്ങളും ദൃശ്യങ്ങളും അവസരത്തിന് യോജിക്കുന്നതാണ്. ചിത്രത്തിൽ നിയമ ലംഘനമില്ലെന്ന് പോലീസ് റിപ്പോര്‍ട്ട്. സംഭാഷണങ്ങളിലോ ദൃശ്യങ്ങളിലോ അപകീർത്തികരമായി ഒന്നുമില്ല. ഹൈകോടതി നിർദേശപ്രകാരമാണ് പോലീസ് സമിതി സിനിമ പരിശോധിച്ചത്.
സിനിമയിലെ ഗ്രാമം സാങ്കൽപികമാണ്. എഡിജിപി പത്മകുമാർ സമിതി ഡിജിപിക്ക് റിപ്പോർട്ട് കൈമാറി. ഇതിൻ്റെ അടിസ്ഥാനത്തില്‍ ഡിജിപി ഹൈക്കോടതിയില്‍ പ്രസ്താവന നല്‍കും. ചിത്രത്തിലെ സംഭാഷണങ്ങള്‍ കഥയോടും കഥാപാത്രങ്ങളോടും ചേര്‍ത്തുവച്ചു വേണം കാണാനെന്നാണ് എഡിജിപി കെ പദ്മകുമാറിൻ്റെ നേതൃത്വത്തിലുള്ള സമിതിയുടെ വിലയിരുത്തല്‍.
തിരുവനന്തപുരം റൂറല്‍ ജില്ലാ പോലീസ് മേധാവി ദിവ്യ ഗോപിനാഥ്, സിറ്റി ഡെപ്യൂട്ടി കമ്മിഷണര്‍ എ നാസിം എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങള്‍. കഥ ആവശ്യപ്പെടുന്ന ഭാഷയാണ് സംഭാഷണങ്ങളിലുള്ളതെന്നു വ്യക്തമാക്കിയ സമിതി സിനിമയില്‍ നിയമ ലംഘനം ഇല്ലെന്നും നടപടി എടുക്കാനാവില്ലെന്നും അഭിപ്രായപ്പെട്ടു. ചുരുളിയെന്ന സാങ്കല്‍പ്പിക ഗ്രാമത്തിൻ്റെ കഥയാണ് സിനിമയില്‍.
കഥാ സന്ദര്‍ഭത്തിനു യോജിച്ച ഭാഷയാണ് ചിത്രത്തില്‍ ഉപയോഗിച്ചിട്ടുള്ളത്. ഇതില്‍ നിയമ ലംഘനം ഉണ്ടെന്നു കാണാനാവില്ല. ഒടിടി പൊതുവിടം അല്ലെന്നും അതുകൊണ്ടുതന്നെ പൊതു സ്ഥലത്ത് അസഭ്യ പ്രയോഗം നടത്തിയെന്നു വിലയിരുത്താനാവില്ലെന്നും സമിതി ചൂണ്ടിക്കാട്ടി. സിനിമ സ്ട്രീം ചെയ്യുന്നതില്‍ ക്രിമിനല്‍ കുറ്റമോ നിലവിലുള്ള ഏതെങ്കിലും നിയമത്തിൻ്റെ ലംഘനമോ ഉണ്ടോയെന്നു പരിശോധിക്കാനായിരുന്നു ഹൈക്കോടതിയുടെ നിര്‍ദേശം. ചുരുളിയിലെ സംഭാഷണങ്ങള്‍ അസഭ്യമാണെന്നു ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി നടപടി. ഇങ്ങനെയൊക്കെ പരാതി ഉയര്‍ന്നാല്‍ ഒരാള്‍ക്കും സിനിമയ്ക്കു തിരക്കഥ എഴുതാനാവില്ലെന്ന് കോടതി നിരീക്ഷിച്ചിരുന്നു.