മമ്മൂട്ടിയും പാർവതി തിരുവോത്തും ആദ്യമായി ഒന്നിക്കുന്ന ചിത്രം ‘പുഴു’ ഒടിടി റിലീസായി എത്തിയേക്കുമെന്ന് റിപ്പോർട്ട്. പ്രമുഖ ട്രാക്കറും എഴുത്തുകാരനുമായ ശ്രീധർ പിള്ളയാണ് സമൂഹ മാധ്യമങ്ങളിലൂടെ ഇക്കാര്യം പങ്കുവെച്ചത്. അതേസമയം, ഇത് സിനിമയുടെ നിർമാതാക്കൾ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
നവാഗതയായ റത്തീന സംവിധാനം ചെയ്യുന്ന ചിത്രം സോണി ലിവിലൂടെയാണ് റിലീസ് ചെയ്യുകയെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. തേനി ഈശ്വര്‍ ആണ് ചിത്രത്തിൻ്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. പേരന്പ്, ധനുഷ് ചിത്രം കര്ണ്ണന്, അച്ചം യെന്‍പത് മടമയാടാ, പാവൈ കഥൈകള്‍ തുടങ്ങിയ ചിത്രങ്ങളുടെ ക്യാമറ കൈകാര്യം ചെയ്തത് തേനി ഈശ്വരാണ്.
നെടുമുടി വേണു, ഇന്ദ്രൻസ്, മാളവിക മോനോൻ തുടങ്ങി വലിയൊരു താരനിരയും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. സിന് സില് സെല്ലുലോയ്ഡിൻ്റെ ബാനറില്‍ എസ് ജോര്‍ജ്ജ് ആണ് നിര്‍മാണം. ദുല്‍ഖര്‍ സല്‍മാൻ്റെ വേ ഫെറര്‍ ഫിലിംസാണ് ചിത്രത്തിൻ്റെ സഹനിര്‍മ്മാണവും വിതരണവും. ഖാലിദ് റഹ്മാന് സംവിധാനം ചെയ്ത ‘ഉണ്ട’ എന്ന ചിത്രത്തിന് ശേഷം ഫര്‍ഹാദിൻ്റെ കഥയില്‍ ഒരുങ്ങുന്ന ചിത്രമാണിത്. വൈറസിന് ശേഷം ഷറഫ്, സുഹാസ് കൂട്ടുകെട്ട് ഹര്‍ഷാദിനൊപ്പം ചേര്‍ന്നാണ് തിരക്കഥയൊരുക്കുന്നത്.
മമ്മൂട്ടി, പാര്‍വതി എന്നിവര്‍ക്കൊപ്പം പ്രമുഖരായ ഒരുപിടി താരനിര തന്നെ പുഴുവിൻ്റെ ഭാഗമായി എത്തുന്നുണ്ട്. ബാഹുബലി, മിന്നല്‍ മുരളി തുടങ്ങിയ ചിത്രങ്ങളുടെ കലാ സംവിധായകനായ മനു ജഗദ് ആണ്, പുഴുവിൻ്റെയും കലാസംവിധാനം. റെനിഷ് അബ്ദുള്‍ഖാദര്‍, രാജേഷ് കൃഷ്ണ, ശ്യാം മോഹന്‍ എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്.
എഡിറ്റര്‍ – ദീപു ജോസഫ്, സംഗീതം – ജേക്സ് ബിജോയ്, പ്രൊജക്ട് ഡിസൈനര്‍- എന്‍ എം ബാദുഷ, വിഷ്ണു ഗോവിന്ദും, ശ്രീശങ്കറും ചേര്‍ന്നാണ് സൗണ്ട് നിര്‍വ്വഹിച്ചിരിക്കുന്നത്, പ്രൊഡക്ഷന്‍ കണ്ട്രോളര്- പ്രശാന്ത് നാരായണന്, വസ്ത്രാലങ്കാരം- സമീറ സനീഷ്, സ്റ്റില്‍സ്- രോഹിത് കെ സുരേഷ്, അമല്‍ ചന്ദ്രനും & എസ് ജോര്‍ജ്ജും ചേര്‍ന്നാണ് മേക്കപ്പ്, പബ്ലിസിറ്റി ഡിസൈന്‍സ്- ആനന്ദ് രാജേന്ദ്രന്, പിആര്‍ഒ- പി ശിവപ്രസാദ്.