ലണ്ടൻ: ബ്രിട്ടനിലുണ്ടായ കാറപകടത്തിൽ രണ്ടു മലയാളികൾ മരിച്ചു. മൂവാറ്റുപുഴ സ്വദേശി കുന്നയ്ക്കൽ ബിൻസ് രാജൻ, കൊല്ലം സ്വദേശി അർച്ചന നിർമൽ എന്നിവരാണ് മരിച്ചത്.ഗ്ലോസ്റ്ററിന് സമീപമാണ് അപകടമുണ്ടായത്. ഇരുവരുടെയും കുടുംബാംഗങ്ങൾക്കൊപ്പം യാത്ര ചെയ്യുമ്പോഴായിരുന്നു അപകടം. ബിൻസിന്റെ ഭാര്യക്കും അപകടത്തിൽ പരിക്കേറ്റു. അർച്ചനയുടെ ഭർത്താവിനും പരിക്കേറ്റിട്ടുണ്ട്.
















