അബുദാബി: യുഎഇയിൽ രണ്ടിടങ്ങളിലുണ്ടായ സ്ഫോടനത്തില്‍ രണ്ട് ഇന്ത്യക്കാരും ഒരു പാക്കിസ്ഥാന് പൗരനും കൊല്ലപ്പെട്ടു. മരിച്ചവരെ കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമല്ല. സ്ഫോടനത്തില്‍ ആറ് പേര്‍ക്ക് പരിക്കേറ്റു.
അബുദാബി വിമാനത്താവളത്തിന് സമീപം നിർമാണ മേഖലയിലും മുസഫയിൽ മൂന്ന് എണ്ണ ടാങ്കുകളിലുമാണ് സ്ഫോടനമുണ്ടായത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം യെമനിലെ ഹൂതി വിമതർ ഏറ്റെടുത്തിട്ടുണ്ട്. ഡ്രോണ്‍ ആക്രമണമാണ് നടന്നതെന്നാണ് അബുദാബി പോലീസ് സംശയിക്കുന്നത്. ഇക്കാര്യത്തിൽ സ്ഥിരീകരണമുണ്ടായിട്ടില്ല.
Footage from 4 hours ago in #AbuDhabi, #UAE from Snapchat shows a large plume of smoke rising from the area near the reported attack. Footage was taken from https://t.co/TX9XEzHluv pic.twitter.com/9mWdgXRUMW
— Aurora Intel (@AuroraIntel) January 17, 2022
സ്ഫോടനമുണ്ടായ രണ്ടു സ്ഥലങ്ങളിലേക്കും ചെറിയ വസ്തുക്കൾ പറന്നുവന്നതായി വിവരമുണ്ട്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണ് എന്നും പോലീസ് അറിയിച്ചു. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അതേസമയം, യുഎഇയിലെ പൊട്ടിത്തെറി തങ്ങളുടെ സൈനിക നടപടിയായിരുന്നു എന്ന് യെമനിലെ ഹൂതി വിമതര്‍ അവകാശപ്പെട്ടു. ഹൂതികള്‍ നേരത്തെ പതലവണകളായി സൗദി അറേബ്യയിലെ നജ്റാനിലെക്കും അബഹാ വിമാനത്താവളത്തിലേക്കും ഡ്രോണ്‍ ആക്രമണം നടത്തിയിട്ടുണ്ട്. ചെങ്കടലില്‍ ജി സി സി രാജ്യങ്ങളുടെ കപ്പലുകള്‍ പല തവണ ഹൂത്തികള്‍ അക്രമിച്ചിട്ടുണ്ട്.