ഉണ്ണി മുകുന്ദനെ അധിക്ഷേപിച്ചു കൊണ്ടുള്ള കമന്റിന് മറുപടി കൊടുത്ത് സംവിധായകൻ നാദിര്‍ഷ. കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ഉണ്ണി മുകുന്ദൻ്റെ ‘മേപ്പടിയാന്’ എന്ന ചിത്രത്തെ പ്രശംസിച്ച് നാദിര്‍ഷ പങ്കുവച്ച പോസ്റ്റിന് താഴെയാണ് നടനെ അധിക്ഷേപിച്ച് യുവാവ് എത്തിയത്. ഉണ്ണി മുകുന്ദന് പ്രത്യേക രാഷ്ട്രീയപാർട്ടിയുടെ വക്താവാണെന്നും ഈ നടൻ്റെ സിനിമകൾ കാണരുതെന്നുമായിരുന്നു വിമർശനം.
‘ലോകത്ത് ഒരു കലാകാരനും വര്‍ഗീയമായി ചിന്തിക്കില്ല സഹോദരാ, ഉണ്ണിയെ എനിക്കറിയാം’ എന്നാണ് വിമര്‍ശനത്തിന് നാദിര്‍ഷ നല്കിയ മറുപടി. നാദിര്‍ഷയുടെ മറുപടിക്ക് പിന്തുണയറിയിച്ച് നിരവധി പേരാണ് രംഗത്തെത്തിയിട്ടുള്ളത്. രാഷ്ട്രീയത്തിൻ്റെ പേരില്‍ സിനിമയെ ക്രൂശിക്കുന്നത് തെറ്റായ സമീപനമാണെന്നും അത്തരക്കാരെയാണ് ആദ്യം ഒറ്റപ്പെടുത്തേണ്ടതെന്നുമാണ് നാദിര്‍ഷക്ക് പിന്തുണയുമായി എത്തിയവര്‍ പറഞ്ഞത്.
സംഭവം ആളുകള്‍ ഏറ്റെടുത്തതോടെ യുവാവ് കമന്റ് ഡിലീറ്റ് ചെയ്യുകയായിരുന്നു. വിമര്‍ശനത്തിന് കാരണമായ നാദിര്‍ഷയുടെ പോസ്റ്റ്- ‘മേപ്പടിയാന് കണ്ടു കുടുംബം എന്താണെന്നും, ജീവിതം എന്താണെന്നും, പ്രാരാബ്ധം എന്താണെന്നും അറിയാവുന്നന് ഈ സിനിമ ഇഷ്ടപ്പെടാതെ പോകില്ല ജീവിതത്തില്‍ ഇതൊന്നും ബാധിക്കാത്തവൻ്റെ അഭിപ്രായം എങ്ങനെയായിരിക്കും എന്നറിയില്ല അഭിപ്രായ വ്യത്യസമുള്ളവര് ക്ഷമിക്കണം’.
വിമർശൻ്റെ കമന്റ്: ഞാനും നിങ്ങളും അടങ്ങുന്ന ഒരു വിഭാഗം ഇന്ത്യയില്‍ ജീവിക്കേണ്ട എന്ന അജണ്ട നടപ്പാക്കാന്‍ ഇറങ്ങിപ്പുറപ്പെട്ട ഇന്ന് ഭരണം കയ്യാളുന്ന ആര്‍എസ്എസ് എന്ന ഭീകര സംഘടനയുടെ പക്ഷം പിടിച്ചു ജീവിക്കുന്ന ഉണ്ണി മുകുന്ദന് എന്ന ആര്‍എസ്എസുകാരൻ്റെ പടം കാണാനും കൊട്ടിഘോഷിക്കാനും നിങ്ങള്‍ക്കാവും.
ഞാനും എന്നെപ്പോലെ ചിന്തിക്കുന്നവരും കാണില്ല. കലയില്‍ വര്‍ഗീയതയുണ്ട് അല്ലെങ്കില്‍ ഇവര്‍ ആര്‍എസ്എസ് എന്ന ഭീകര സംഘടനയോടു സ്നേഹം കാണിക്കില്ല. ഇന്ത്യയില്‍ ജനിച്ചു വളര്‍ന്ന എനിക്കും എന്നെപ്പോലുള്ളവര്‍ക്കും ഇയാളെപ്പോലുള്ള ഭീകരരോട് വെറുപ്പ് തന്നെയാണ് മിസ്റ്റര്‍..കുട്ടിക്കാലം മുതല്‍ അനുകരിച്ചിരുന്ന ഇഷ്ടപ്പെട്ടിരുന്ന സുരേഷ് ഗോപിയെ വെറുത്തു.. പിന്നെയാണോ ഇയാളും നിങ്ങളും.. മിന്നല്‍ മുരളിയുടെ സെറ്റും ഈശോ എന്ന പേരും.. ഒക്കെ ഒന്ന് ഓര്‍ക്കുന്നതും നല്ലതാണ്..