ന്യൂഡൽഹി: ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നഡ്ഡയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. നേരിയ രോഗ ലക്ഷണങ്ങളെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. ഡോക്ടർമാരുടെ നിർദേശത്തെ തുടർന്ന് സ്വയം നിരീക്ഷണത്തിലാണെന്നും നഡ്ഡ ട്വിറ്ററിലൂടെ അറിയിച്ചു.
നേരത്തേ, കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിംഗിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. രാജ്നാഥ് സിംഗ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. താന്‍ വീട്ടില്‍ ക്വാറന്റൈനിലാണ്. അടുത്തിടെ താനുമായി സന്പർക്കം പുലർത്തിയവർ ക്വാറന്റൈനില്‍ പ്രവേശിക്കണമെന്നും രാജ്നാഥ് സിംഗ് ട്വീറ്റ് ചെയ്തു.
















