തിരുവനന്തപുരം: പിവി അൻവർ എം.എൽഎ അനധികൃതമായി കൈവശം വച്ചിരിക്കുന്ന ഭൂമി തിരിച്ചു പിടിക്കാൻ കൂടുതൽ സമയം തേടി റവന്യൂ വകുപ്പ്. വിശദമായ അന്വേഷണം തുടങ്ങിയെന്നും റിപ്പോർട്ട് നൽകാൻ 5 മാസം സാവകാശം വേണമെന്നും ആവശ്യപ്പെട്ട് റവന്യൂ വകുപ്പ് ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു.
കോഴിക്കോട്, മലപ്പുറം ജില്ലകളിലായി 30 ഏക്കറോളം ഭൂമി പിവി അന്‍വര്‍ കൈവശംവയ്ക്കുന്നതായി താമരശ്ശേരി താലൂക്ക് ലാന്‍ഡ് ബോര്‍ഡിന്റെ കണ്ടെത്തല്‍. കോഴിക്കോട്, മലപ്പുറം ജില്ലകളിലായി 22.8 ഏക്കറും, ഇതിനു പുറമെ ഏറനാട് താലൂക്കില്‍ 8.26 ഏക്കറും ഭൂമിയാണ് പിവി അന്‍വറിന്റെ ഉടമസ്ഥതയിലുള്ളതായി കണ്ടെത്തിയതെന്ന് താലൂക്ക് ലാന്റ് ബോര്‍ഡ് ചെയര്‍മാന്‍ വെളിപ്പെടുത്തി.
എംഎല്‍എയും കുടുംബവും കൈവശം വെച്ചിരിക്കുന്ന അനധികൃത ഭൂമി തിരിച്ചു പിടിക്കമണമെന്ന കോടതി ഉത്തരവിലാണ് നടപടികള്‍ സ്വീകരിക്കാന്‍ താമരശ്ശേരി താലൂക്ക് ലാന്‍ഡ് ബോര്‍ഡ വീണ്ടും സാവകാശം തേടിയത്. ഈ മാസം 27 എം.എല്‍എയില്‍ നിന്ന് വിശദീകരണം തേടും. രണ്ടുതവണ നേരിട്ട് ഹാജരാകാൻ വിളിച്ചിട്ട് എംഎൽഎ ഹാജരായില്ലെന്നും റവന്യൂ വകുപ്പ് വിശദീകരണം നൽകി.
എം.എല്‍എയുടെ അനധികൃത ഭൂമി തിരിച്ചു പിടിക്കണമെന്ന ഉത്തരവില്‍ എന്ത് നടപടി സ്വീകരിച്ചു എന്നറിയിക്കാന്‍ സര്‍ക്കാരിന് ഹൈകോടതി നിര്‍ദേശം നല്‍കിയിരുന്നു.

















