ചണ്ഡിഗഡ്: മുൻ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ്ങിനെതിരെ വീണ്ടും രൂക്ഷവിമർശനങ്ങളുമായി പഞ്ചാബ് കോൺഗ്രസ് അധ്യക്ഷൻ നവ്‌ജോത് സിങ് സിദ്ദു. അമരീന്ദർ ഇക്കാലമത്രയും ബി.ജെ.പി യുടെ പാവയായിരുന്നുവെന്ന് സിദ്ദു ആരോപിച്ചു.
“അമരീന്ദർ ഇക്കാലമത്രയും ബി.ജെ.പി യുടെ പാവയായിരുന്നു. ഒപ്പം അയാൾ ഒരു രാജ്യദ്രോഹിയായിരുന്നു. അത് കൊണ്ടു തന്നെ ഞങ്ങൾ അയാളെ പാർട്ടിയിൽ നിന്ന് പുറത്താക്കി.”- സിദ്ദു പറഞ്ഞു.
തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ആം ആദ്മി പാർട്ടി അധ്യക്ഷൻ അരവിന്ദ് കെജ്രിവാൾ പഞ്ചാബിൽ നൽകുന്ന വാഗ്ദാനങ്ങളൊക്കെ പൊള്ളയാണെന്നും വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ ബിജെപി വിജയിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
















