കൊച്ചി: ആലുവയിലെ നിയമ വിദ്യാർഥിനി മോഫിയ പര്‍വീണ്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവ് മുഹമ്മദ് സുഹൈലിന് ജാമ്യമില്ല. എന്നാൽ ഇയാളുടെ മാതാപിതാക്കൾക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു.
സുഹൈലിനെതിരെയുള്ള ആരോപണങ്ങള്‍ ഗുരുതരമാണെന്ന് ജസ്റ്റീസ് പി.ഗോപിനാഥ് ചൂണ്ടിക്കാട്ടി. സുഹൈലിന്റെ മാതാപിതാക്കള്‍ക്കെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഇല്ല എന്ന് വിലയിരുത്തിയാണ് കര്‍ശന ഉപാധികളോടെ കോടതി ജാമ്യം അനുവദിച്ചത്.
കേസില്‍ അന്വേഷണം അവസാന ഘട്ടത്തിലാണെന്നതും കോടതി കണക്കിലെടുത്തു. ഇവരുടെ പ്രായം കൂടി കണക്കിലെടുത്താണ് ജാമ്യം.
സാക്ഷികളെ സ്വാധീനിക്കരുതെന്നും കേസില്‍ ഇടപെടാന്‍ പാടില്ലെന്നും കോടതി നിര്‍ദേശിച്ചു. ആരോപണം ശരിയെങ്കില്‍ മോഫിയ നേരിട്ടത് വലിയ പീഡനമാണെന്നും കോടതി നിരീക്ഷിച്ചു.

















