ഷൂട്ടിംഗിനിടെ നടൻ കൈലാഷിന് പരിക്കേറ്റു. ‘പള്ളിമണി’ എന്ന പുതിയ ചിത്രത്തിൻ്റെ സെറ്റിൽ വച്ചാണ് നടന് പരിക്കേറ്റത്. ഫൈറ്റ് രംഗത്ത് ഡ്യൂപ്പില്ലാതെ ചാടിയ സമയത്താണ് കൈലാഷിന് പരിക്കേറ്റത്. നിസാര പരിക്കേയുള്ളു എങ്കിലും ചിത്രത്തിൻ്റെ ഷൂട്ടിംഗ് താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്.
തിരുവനന്തപുരം ചിത്രാഞ്‍ജലിയിലായിരുന്നു ‘പള്ളിമണി’യുടെ ഷൂട്ട്. അനില്‍ കുമ്പഴ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒരിടവേളയ്‍ക്ക് ശേഷം നിത്യാ ദാസ് സിനിമയിലേക്ക് മടങ്ങിവരുന്ന ചിത്രം കൂടിയാണിത്. അനിയൻ ചിത്രശ്രാല ആണ് ചിത്രത്തിൻ്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ശ്വേതാ മേനോനാണ് ചിത്രത്തില്‍ ഒരു പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
സൈക്കോ ഹൊറര്‍ വിഭാഗത്തിലുള്ളതാണ് ചിത്രമെന്നാണ് റിപ്പോർട്ട്. രതീഷ് പല്ലാട്ടാണ് ചിത്രത്തിൻ്റെ പ്രൊജക്റ്റ് ഡിസൈനര്‍. നാരായണൻ ആണ് ചിത്രത്തിൻ്റെ ഗാനരചന നിര്‍വഹിക്കുന്നത്. ശ്രീജിത്ത് രവിയാണ് സംഗീതം. സജീഷ് താമരശേരി ആണ് ചിത്രത്തിൻ്റെ ആര്‍ട് ഡയറക്ടര്‍. ചിത്രത്തിൻ്റെ പ്രമേയം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
















