മുംബൈ: കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ മുംബൈയിൽ സ്‌കൂളുകൾ വീണ്ടും അടച്ചു. 1 മുതൽ 9, 11 ക്ലാസുകളാണ് ജനുവരി 31 വരെ അടച്ചത്.
ഓൺലൈൻ ക്ലാസുകൾ ഉണ്ടാകും. 10, 12 ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് ഓഫ് ലൈൻ ക്ലാസുകൾ തുടരും.
മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ ചൊവ്വാഴ്ച പൂനെയിൽ കോവിഡ് അവലോകന യോഗം നടത്തും. പൂനെയിൽ സ്‌കൂളുകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട പുതിയ നിയന്ത്രണങ്ങളിൽ നാളെ തീരുമാനമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.
















