ന്യൂഡൽഹി: ഗോവയിൽ കോവിഡ് വ്യാപനം ഉയർന്ന സാഹചര്യത്തിൽ രാത്രികാല കർഫ്യൂ അടക്കമുള്ള നിയന്ത്രണങ്ങൾ കൊണ്ടുവരാൻ തീരുമാനം . തീരദേശങ്ങളിലെ സ്കൂളുകളും കോളജുകളും ജനുവരി 26 വരെ അടച്ചിടാൻ ഉത്തരവിട്ടിട്ടുണ്ട്.സംസ്ഥാനത്ത് കോവിഡ് വ്യാപന നിരക്കിൽ വൻ വർധന. പ്രതിദിന രോഗ വ്യാപന നിരക്ക് 10.17 ശതമാനത്തിലെത്തി. തീരദേശങ്ങളിൽ 1,671 പോസിറ്റീവ് കേസുകളാണ് നിലവിൽ റിപ്പോർട്ട് ചെയ്തത്.ഡിസംബർ അവസാനം ക്രിസ്മസ്- പുതുവത്സരാഘോഷങ്ങൾക്കായി നിരവധി വിനോദ സഞ്ചാരികളാണ് ഗോവയിൽ എത്തിച്ചേർന്നത്. ഇതാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയരാൻ കാരണമായതെന്നാണ് അധികൃതർ ചൂണ്ടിക്കാട്ടുന്നത്.
















