പനജി: 2000 യാത്രക്കാരുമായി പോയ ആഡംബര കപ്പല്‍ കടലിൽ തന്നെ കുടുങ്ങി. ജീവനക്കാരില്‍ ഒരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ യാത്രക്കാരെ കരയ്ക്കിറങ്ങാന്‍ അധികൃതര്‍ അനുവദിക്കാതെ സമ്മതിച്ചില്ല .
മുംബൈ -ഗോവ റൂട്ടില്‍ യാത്ര നടത്തിയിരുന്ന കോര്‍ഡേലിയ ക്രൂയിസ് എംപ്രസ് എന്ന കപ്പലാണ് ഗോവ തീരത്ത് അടുപ്പിക്കാനാവാതെ കടലില്‍ കിടക്കുന്നത്.പോസിറ്റീവ് കേസുകൾ ഉള്ള സ്ഥിതിക്ക് കപ്പൽ കരക്കടുപ്പിക്കാനോ യാത്ര തുടരണോ സാധ്യമല്ല.തുടർന്ന് വേണ്ട നടപടികൾ ആരംഭിക്കുകയായിരുന്നു.
യാത്രക്കാരെ പരിശോധിച്ചതില്‍ ചിലര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ടെന്ന് ഗോവ ആരോഗ്യ മന്ത്രി വിശ്വജിത് റാണെ പറഞ്ഞു. അവരെ കപ്പലില്‍ നിന്നും ഇറങ്ങാന്‍ അനുവദിക്കില്ല. കോവിഡ് സ്ഥിരീകരിച്ചവരെ കപ്പലില്‍ തന്നെ ഐസോലേഷനിലാക്കും
















